കുറ്റ്യാടി മണ്ഡലത്തിൽ ഫയർസ്​റ്റേഷൻ പരിഗണിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഫയർസ്​റ്റേഷനുകൾ തുടങ്ങുന്ന ഘട്ടത്തില്‍ കുറ്റ്യാടി മണ്ഡലത്തിൽ അനുവദിക്കുന്നത്​ പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. പ്രദേശത്തെ ജനസാന്ദ്രത, റസ്‌പോണ്‍സ് ടൈം, ഭൂപ്രകൃതി സംബന്ധമായ പ്രത്യേകതകള്‍, തീർഥാടന കേന്ദ്രങ്ങള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ സാന്നിധ്യം, ജലലഭ്യത തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് പൊതുവെ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതെന്ന്​ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ സബ്​മിഷന്​ മുഖ്യമന്ത്രി മറുപടി നൽകി. കുറ്റ്യാടി മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടത്തുന്നത് നാദാപുരം, പേരാമ്പ്ര, വടകര എന്നീ അഗ്​നിരക്ഷാ നിലയങ്ങളില്‍നിന്നാണ്. അടുത്തകാലത്ത് കുറ്റ്യാടി പ്രദേശത്തുണ്ടായ അഗ്​നിബാധയിലും ഈ നിലയങ്ങള്‍ നല്ലനിലയില്‍ സേവനം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.