ഒരേസമയം രണ്ടു റെഗുലർ കോഴ്സുകൾ: യു.ജി.സി നിബന്ധനകളിൽ വ്യക്തത വേണം -പ്രിൻസിപ്പൽസ് കൗൺസിൽ

കോഴിക്കോട്​: അടുത്ത അധ്യയന വർഷം മുതൽ ഒരേസമയം രണ്ടു റെഗുലർ കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് യു.ജി.സി അവസരം ഒരുക്കുന്നതിനെതിരെ നിർദേശവുമായി പ്രിൻസിപ്പൽസ് കൗൺസിൽ. ഉദ്യോഗാർഥികൾ കൃത്യമായി ക്ലാസുകളിൽ ഹാജരാകുക എന്നതാണ് റെഗുലർ കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരമാണെങ്കിൽ യു.ജി.സി നിബന്ധന അപ്രായോഗികമാണ്. ഈ വിഷയത്തിൽ യു.ജി.സി നിബന്ധനകളിൽ വിശദീകരണവും വ്യക്തതയും വേണമെന്ന്​ കൗൺസിൽ ആവശ്യപ്പെട്ടു. ഏറെ നേട്ടങ്ങൾ ഉണ്ടെങ്കിലും മിടുക്കരും കഠിനാധ്വാനികളുമായ വിദ്യാർഥികൾക്ക് മാത്രമേ ഒരേസമയം രണ്ടു കോഴ്സുകൾ പഠിക്കാൻ പറ്റുകയുള്ളൂവെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.