വൈദ്യർ അക്കാദമി വിഷു കൂട്ട് സംഘടിപ്പിച്ചു.

നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി നാദാപുരം ഉപകേന്ദ്രം വിഷു ആഘോഷത്തിന്റെ ഭാഗമായി വിഷു കൂട്ട് സംഘടിപ്പിച്ചു. മുൻ സാംസ്കാരിക മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. വനജ അധ്യക്ഷത വഹിച്ചു. എസ്.കെ. പൊറ്റക്കാട് അവാർഡ് നേടിയ അനു പാട്യംസ്, വിവിധ മേഖലയിൽ ശ്രദ്ധേയരായ തുളു ഇല്ലത്ത് ബാബു, മുഹമ്മദ് സിയാൻ, പി. അരുൺ കുമാർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പി.പി ചാത്തു, അക്കാദമി സെക്രട്ടറി സി.എച്ച് മോഹനൻ, മുഹമ്മദ് ബംഗ്ലത്ത്, അഡ്വ. എ. സജീവൻ, അബ്ബാസ് കണേക്കൽ, കുരുംബേത്ത് കുഞ്ഞബ്ദുല്ല, ഫൈസൽ എരോത്ത്, കോടോത്ത് അന്ത്രു, കെ. ഹേമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചെയർമാൻ വി.സി. ഇഖ്ബാൽ സ്വാഗതം പറഞ്ഞു. പ്രാദേശിക കലാകാരന്മാർ അണിനിരന്ന കോമഡി, മ്യൂസിക്, മാജിക്ക് എന്നീ കലാപരിപാടികളും അരങ്ങേറി. പടം : CL K Z Ndm 2: നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമി വിഷു കൂട്ട് പരിപാടി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.