കോഴിക്കോട്: നഗരപാതകളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര. കണ്ണന്റെ അവതാര ലീലകൾ അനുസ്മരിപ്പിക്കുന്ന നിരവധി നിശ്ചല ദൃശ്യങ്ങളും ഭജനസങ്കീർത്തനങ്ങളും ഘോഷയാത്രക്ക് മികവേകി. പീതാംബരധാരികളായ ഉണ്ണിക്കണ്ണന്മാരും പൂഞ്ചേലവരിഞ്ഞുടുത്ത രാധികമാരും ഘോഷയാത്രയിൽ നിറഞ്ഞു.
മഹാനഗരം ശോഭായാത്ര സംവിധായകന് മേജര്‍ രവി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നഗരത്തില്‍ വെള്ളയില്‍ തൊടിയില്‍ ഭഗവതി ക്ഷേത്രം, അഴകൊടി ദേവീക്ഷേത്രം, എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, ആഴ്ചവട്ടം ഹിന്ദു സേവാ സമിതി, പന്നിയങ്കര ജങ്ഷന് എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്രകള്‍ ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി മുതലക്കുളം അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രപരിസരത്ത് സമാപിച്ചു.
പുതിയാപ്പ ഭജനസമിതിയുടെ ഭജനയും അരങ്ങേറി. പങ്കെടുത്തവര്‍ക്ക് പ്രസാദം നല്കി. മുതലക്കുളം അഹമദീയ മുസ്ലിം ജമാഅത്ത് ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങവെള്ളം നല്കി. എം.ടി. രമേശ്, പി. പീതാംബരന്, എന്‍.പി. രാധാകൃഷ്ണന്, ഡോ. പി.ആര്. വിജയറാം, പി.എം. ശ്രീനിവാസന്, എ. വിപിന്‍, കെ.കെ. ശ്രീലാസ്, ജയശ്രീ ഗോപീകൃഷ്ണന്, ടി.എന്‍. സുജിത്ത് കുമാര്‍, സി.എ. കിരണ്‍ ശിവകുമാര്‍ എന്നിവർ നേതൃത്വം നൽകി.
ചേളന്നൂർ: പാലത്ത് തെരുവത്ത് ഗണപതിക്ഷേത്രത്തത്തിൽ നിന്നാരംഭിച്ച് കുമാരസ്വാമി കുറ്റ്യാട്ട് ഭഗവതി ക്ഷേത്രത്തിലും ചേളന്നൂർ എട്ടേരണ്ടിലെ ഇരട്ടപ്പനച്ചി പരദേവത ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഇച്ചന്നൂർ വൈശ്രവണ (കുബേര) ക്ഷേത്രത്തിലും കോറോത്ത് പൊയിൽ അമ്പാടി അങ്കത്തായ് എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്രകൾ കണ്ടംവള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലും സമാപിച്ചു. കാവിൽ താഴംശ്രീ മുരളിക ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കളരി ഭഗവതി ദേവസ്ഥാനത്തിൽ നിന്നും തറവട്ടത്ത് ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ ചെറുവലത്ത് താഴത്ത് സംഗമിച്ചു. അയ്യാർവട്ടം ശ്രീ മഹാസുദർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.