സൗഹൃദ ഇഫ്താർ ഒരുക്കി ജമാഅത്തെ ഇസ്‍ലാമി കേരള വനിതാ വിഭാഗം

കോഴിക്കോട്: നന്മകൾ കൈമാറാനും സാമൂഹികബന്ധങ്ങൾ സുശക്തമാക്കാനും ഇഫ്താർ സംഗമത്തിലൂടെ സാഹചര്യമുണ്ടാകുമെന്ന് ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം റഹ്മത്തുന്നിസ. ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം 'പാഥേയമൊരുക്കാം റമദാനിലൂടെ' തലക്കെട്ടിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് പി.വി. റഹ്മാബി അധ്യക്ഷത വഹിച്ചു. എം. ഉഷ, ഷിദ ജഗത്, ചന്ദ്രിക കൊയിലാണ്ടി, റഹ്മത്തുന്നിസ, ഐഷ ബാനു, സിസ്റ്റർ മൗറില്ല, മണി, ജയശ്രീ, നസീമ, മറിയക്കുട്ടി, ഒ.ജെ. ചിന്നമ്മ, വിളയിൽ ഫസീല, റജീന, പി. റുക്സാന, സഫിയ അലി, ആർ.സി. സാബിറ, നസീമ, വി.കെ. റംല, കെ.എൻ. നസീറ, ഫാത്തിമ തഹ്‍ലിയ, രേഷ്മ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.