വിഷു-ഈസ്റ്റർ- റമദാൻ മേളക്ക് തുടക്കം

കോഴിക്കോട്​: ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള വിഷു - ഈസ്റ്റർ -റമദാൻ മേളക്ക് ജില്ലയിൽ തുടക്കമായി. ജില്ലതല ഉദ്ഘാടനം കോവൂർ സൂപ്പർമാർക്കറ്റിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. വാർഡ് കൗൺസിലർ ഇ.എം. സോമൻ അധ്യക്ഷത വഹിച്ചു. എൻ. രഘുനാഥ്, കെ.കെ. രജനി തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ നാൽപത്തിയഞ്ചോളം സൂപ്പർമാർക്കറ്റുകളിലാണ് ഇത്തരത്തിൽ മേള നടക്കുന്നത്. അഞ്ച്​ മുതൽ 30 ശതമാനം വരെ വില കുറച്ച് അവശ്യസാധനങ്ങൾ ലഭ്യമാവും. മേയ് മൂന്ന്‌ വരെയാണ് മേള.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.