കലണ്ടർ പ്രസിദ്ധീകരിച്ചു അഫിലിയേറ്റഡ് കോളജുകളിലെയും സർവകലാശാല പഠന വകുപ്പുകളിലെയും 2022-23 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമുകളുടെ അക്കാദമിക്-പരീക്ഷ കലണ്ടർ സർവകലാശാല വെബ്സൈറ്റിൽ. ----------- ഇ.എസ്.ഇ മാർക്ക് സമർപ്പണം സർവകലാശാല പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി (2020 സിലബസ്-റഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷകളുടെ ഇ.എസ്.ഇ മാർക്കുകൾ ഒമ്പതു മുതൽ ഓൺലൈനായി സമർപ്പിക്കാം. ------ ടൈംടേബിൾ 24ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി.ജി (റഗുലർ), ഏപ്രിൽ 2021 പരീക്ഷ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ. വെള്ളിയാഴ്ചകളിൽ രാവിലെ 9.30നും മറ്റു ദിവസങ്ങളിൽ രാവിലെ 10നും പരീക്ഷകൾ ആരംഭിക്കും. -------- പരീക്ഷഫലം അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാംസെമസ്റ്റർ എം.സി.എ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്), നവംബർ 2020 പരീക്ഷഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മ പരിശോധനക്കും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.