സ്കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്തക വിതരണം പൂർത്തിയാക്കും -മന്ത്രി വി. ശിവൻകുട്ടി

മുക്കം: ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുമ്പ് മുഴുവൻ പാഠ പുസ്തകങ്ങളും വിദ്യാർഥികളുടെ കൈകളിലെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആനയാംകുന്ന് ഗവ: എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി പരീക്ഷ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നും പി.ടി.എ യുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, മുൻ എം.എൽ.എ ജോർജ് എം. തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആമിന എടത്തിൽ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. ജമീല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിജിത സുരേഷ്, ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എ. സൗധ, രാജിത മൂത്തേടത്ത്, പഞ്ചായത്തംഗങ്ങളായ കെ.പി. ഷാജി, ഇ.പി. അജിത്, സുനിത രാജൻ, കുഞ്ഞാലി മമ്പാട്ട്, പൊതുമരാമത്ത് എക്സി. എൻജിനീയർ ആർ. സിന്ധു, വി.കെ. വിനോദ്, ഡി.ഡി.ഇ വി.പി. മിനി, മുക്കം എ.ഇ.ഒ ഓംകാര നാഥൻ, കെ.എം. ശിവദാസൻ, സ്കൂൾ പ്രധാനാധ്യാപകൻ കെ. സിദ്ദീഖ്, പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷെമീം, പി.കെ. ഷംസുദ്ദീൻ ആനയാംകുന്ന്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ടി.എ, എസ്.എം.സി. ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.