ഖുർആൻ പരിഭാഷ പ്രകാശനം ഞായറാഴ്ച

കോഴിക്കോട്: പ്രമുഖ സലഫി പണ്ഡിതനും പ്രബോധകനുമായിരുന്ന കെ. ഉമർ മൗലവി തയാറാക്കിയ രണ്ടാമത്തെ സമ്പൂർണ ഖുർആൻ പരിഭാഷയുടെ അവസാന വാള്യത്തിന്‍റെ പ്രകാശനവും ഏകദിന ഖുർആൻ സെമിനാറും ഈ മാസം എട്ടിന് കോഴിക്കോട് സ്പാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ഖുർആൻ സെമിനാറിൽ പ്രമുഖ പണ്ഡിതർ പങ്കെടുക്കും. രാത്രി 7.15ന് പ്രകാശന സമ്മേളനം സൗദി അറേബ്യ എംബസിയിലെ ശൈഖ് അബ്ദുലത്തീഫ് അബ്ദുസമദ് അൽകാത്തിബ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ കെ.സി. മുഹമ്മദ് നജീബ്, മുബാറക് ബിൻ ഉമർ, അബ്ദുൽ ഹമീദ് തുറക്കൽ, കെ.വി. മുഹമ്മദ് ഷുഹൈബ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.