കോഴിക്കോട്: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പന്ത്രണ്ടാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് മത്സ്യത്തൊഴിലാളി റാലി തുടങ്ങും. അഞ്ചിന് മുതലക്കുളം മൈതാനിയിലെ പുന്നോലിൽ ഹരിദാസ് നഗറിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ എന്നിവർ സംസാരിക്കും. ഏഴിന് രാവിലെ ഒമ്പതിന് സമുദ്ര ഓഡിറ്റോറിയത്തിലെ സി.കെ. മജീദ് നഗറിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, എസ്. ശർമ, കെ.എൻ. ഗോപിനാഥ്, പി.പി. പ്രേമ എന്നിവർ പങ്കെടുക്കും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ, ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ, സ്വാഗതസംഘം ജനറൽ കൺവീനർ വി.കെ മോഹൻദാസ്, കെ. ദാസൻ, മേലടി നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.