വിടുതൽഹരജി തള്ളി: ജോളിയുടെ ആത്മഹത്യ കേസ് തുടരും

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിൽ മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ്​ എന്ന ജോളി (48) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കേസിൽ കുറ്റവിമുക്​തയാക്കണമെന്ന അപേക്ഷ​ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്​ ക്ലാസ്​ മജിസ്ട്രേട്ട് കോടതി തള്ളി. ഇതോടെ കേസ്​ വിചാരണ തുടരും. 2020 ഫെബ്രുവരി 27ന്‌ പുലര്‍ച്ചെ 4.50ന്​ ജോളി ജില്ല ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കേസ്​ കുറ്റപത്രം വായിച്ച്​ കേൾപ്പിക്കാൻ പരിഗണിച്ചപ്പോൾ​ അവരുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ കുറ്റമുക്തയാക്കണമെന്ന അപേക്ഷ നൽകുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍റെയും പബ്ലിക്​ പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ്​ ജോസഫിന്‍റെയും വിശദമായ വാദംകേട്ടതിന്​ ശേഷമാണ്​ വിധി​. ആത്​മഹത്യാപ്രവണതയുണ്ടെന്നും മറ്റും വരുത്തിത്തീർക്കാനും​ കൂട്ടക്കൊലക്കേസിന്​ ബലമുണ്ടാക്കാനും​ പൊലീസ്​ ആത്​മഹത്യ കേസ്​ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗം വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.