Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 12:04 AM GMT Updated On
date_range 11 May 2022 12:04 AM GMTവിടുതൽഹരജി തള്ളി: ജോളിയുടെ ആത്മഹത്യ കേസ് തുടരും
text_fieldsbookmark_border
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിൽ മുഖ്യപ്രതി പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളി (48) ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കേസിൽ കുറ്റവിമുക്തയാക്കണമെന്ന അപേക്ഷ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. ഇതോടെ കേസ് വിചാരണ തുടരും. 2020 ഫെബ്രുവരി 27ന് പുലര്‍ച്ചെ 4.50ന് ജോളി ജില്ല ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കേസ് കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ പരിഗണിച്ചപ്പോൾ അവരുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ കുറ്റമുക്തയാക്കണമെന്ന അപേക്ഷ നൽകുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍റെയും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെഫ്രി ജോർജ് ജോസഫിന്‍റെയും വിശദമായ വാദംകേട്ടതിന് ശേഷമാണ് വിധി. ആത്മഹത്യാപ്രവണതയുണ്ടെന്നും മറ്റും വരുത്തിത്തീർക്കാനും കൂട്ടക്കൊലക്കേസിന് ബലമുണ്ടാക്കാനും പൊലീസ് ആത്മഹത്യ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗം വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story