വെള്ളിമാട്കുന്ന്: നാടു പുരോഗമിക്കാൻ ഏറെ കഠിനാധ്വാനം ചെയ്ത ആദ്യകാല പൊതുപ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ച റിട്ട. പൊലീസ് ഇൻസ്പെകട്ർ കൂർത്താട്ടിൽ ശശികുമാർ. 1986ൽ കേരള പൊലീസിൽ കയറുന്നതുവരെ പ്രദേശത്തെ പുരോഗമനകലാ സംഘങ്ങളുടെ അമരക്കാരനായിരുന്നു.
സേനയിൽ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്ന ശശിധരന് വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചു. വിരമിക്കുന്നതുവരെ ഏറെകാലം പൊലീസ് സേനയുടെ പരേഡ് കമാൻഡറായും തിളങ്ങി. ഈസ്റ്റ് വെള്ളിമാട്കുന്നിലെ ആദ്യകാല സാംസ്കാരികവേദികളായ യുവകലാസമിതിയുടെയും യാസ്കോയുടെയും ആദ്യകാല ഭാരവാഹിയായിരുന്നു. മികച്ച ഫുട്ബാളർ കൂടിയായിരുന്ന ശശിധരൻ പുതുതലമുറയെ കായികലോകത്തേക്ക് എത്തിക്കുന്നതിന് നിരവധി ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിദ്യാർഥികൾക്കും യുവാക്കൾക്കും പരിശീലനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
മികച്ച നാടക നടൻകൂടിയായ ശശിധരൻ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഭരണകൂടഭീകരതക്കുമെതിരെ യുവാക്കളെ ചേർത്ത് നാടകസംഘം രൂപവത്കരിക്കുകയും നിരവധി ആക്ഷേപക നാടകങ്ങൾ കളിക്കുകയും ചെയ്തു.എം.എസ്.പി ഹോക്കി ടീമിലും അംഗമായിരുന്നു. ഉദ്യോഗത്തിലിരിക്കെ നിരവധി യുവാക്കൾക്ക് തൊഴിൽമേഖലകൾ കണ്ടെത്താൻ പരിശീലകനായും വഴികാട്ടിയായും പ്രവർത്തിച്ചു. അമ്പത്തൊമ്പതുകാരനായ ശശിധരനെ ഒരുവർഷമായി വൃക്കരോഗം അലട്ടിയിരുന്നു.വ്യാഴാഴ്ച വീട്ടിൽ നടന്ന സംസ്കാരച്ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.