പ്രായപൂർത്തിയാവാത്തയാൾക്ക് വാഹനം നൽകിയതിന് കാൽ ലക്ഷം പിഴ

കോ​ഴി​ക്കോ​ട്: 16 വ​യ​സ്സു​കാ​ര​ന് വാ​ഹ​ന​മോ​ടി​ക്കാ​ൻ ന​ൽ​കി​യ​തി​ന് ടൗ​ൺ പൊ​ലീ​സെ​ടു​ത്ത കേ​സി​ൽ പു​ഴ​ക്കാ​ട്ടി​രി പ​ഴ​വ​ക്ക​ൽ എ​ട​ത്ത​ട​ത്തി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി​ക്ക് (23) 25,200 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും​വ​രെ ത​ട​വും ശി​ക്ഷ വി​ധി​ച്ചു. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ 10 ദി​വ​സം ത​ട​വ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ഒ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി വി​ധി​യി​ൽ പ​റ​ഞ്ഞു. 2022 സെ​പ്റ്റം​ബ​ർ 19ന് ​ഉ​ച്ച​ക്ക് 12.45ഓ​ടെ കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ൽ ഗാ​ന്ധി​റോ​ഡ് ഭാ​ഗ​ത്തേ​ക്ക് ഹെ​ൽ​മെ​റ്റ് ഇ​ടാ​തെ യാ​ത്ര​ചെ​യ്ത വി​ദ്യാ​ർ​ഥി​യെ ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഓ​ടി​ക്കാ​ൻ കൊ​ടു​ത്ത​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Tags:    
News Summary - A quarter lakh fine for giving a vehicle to a minor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.