കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബിരുദഫലം പുറത്തുവരാതെ പ്രവേശന പരീക്ഷയുള്ള പി.ജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചതിൽ വിദ്യാർഥികൾക്ക് ആശയക്കുഴപ്പം. പഠനവകുപ്പുകളിലെ പി.ജി കോഴ്സുകൾ, സ്വാശ്രയ സെൻററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവയിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷ മുഖാന്തരം പ്രവേശനം നടത്തുന്ന കോഴ്സുകൾക്കാണ് ഓൺൈലൻ അപേക്ഷ ക്ഷണിച്ചത്.
ബിരുദ കോഴ്സുകളും ഇതിലുൾപ്പെടും. മേയ് പത്താണ് അപേക്ഷിക്കാനുള്ള അവസാന തീയതി. www.cuonline.ac.in എന്ന വെബ്പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെന്നാണ് വിജ്ഞാപനത്തിലുള്ളത്. എന്നാൽ, കോവിഡ് കാരണം അവസാന സെമസ്റ്ററിൽ ചില പരീക്ഷകൾ പൂർത്തിയായിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. പൂർത്തിയായവയുടെ ഫലം വരാനും െവെകും.
ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്ലസ് ടു ഫലവും ഉടനൊന്നും പുറത്തുവരില്ല. പ്രാക്ടിക്കൽ പരീക്ഷ ഇനി എന്ന് നടക്കുമെന്നറിയില്ല. അതേസമയം, കഴിഞ്ഞ വർഷത്തെ അതേസമയത്താണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചതെന്ന് പ്രവേശന വിഭാഗം അധികൃതർ പറഞ്ഞു. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷ വൈകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.