അഡ്വ. അബ്ദുൽ വാഹിദ് എസ്.ഐ.ഒ ജില്ല പ്രസിഡൻറ്; നവാഫ് പാറക്കടവ് സെക്രട്ടറികോഴിക്കോട്: എസ്.ഐ.ഒ കോഴിക്കോട് ജില്ല പ്രസിഡൻറായി അഡ്വ. അബ്ദുൽ വാഹിദിനെയും ജില്ല സെക്രട്ടറിയായി നവാഫ് പാറക്കടവിനെയും തെരഞ്ഞെടുത്തു. കെ.സി. അബ്ദുറഹീം (സംഘടന), പി.സി. ഷഫാഖ് (പി.ആർ ആൻഡ് മീഡിയ), മിൻഹാജുദ്ദീൻ ചെറുവറ്റ എന്നിവരാണ് ജോ. സെക്രട്ടറിമാർ. കോഴിക്കോട് ലുഅ്ലുഅ് മസ്ജിദിൽ മെമ്പേഴ്സ് മീറ്റിൽ എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ നേതൃത്വം നൽകി. മുഹമ്മദ് (നാദാപുരം), എം. അൻസബ് (വടകര), റസീഫ് വദൂദ് (കുറ്റ്യാടി), ഹബീബ് റഹ്മാൻ (പാലേരി), ഫുആദ് കായണ്ണ (പേരാമ്പ്ര), ഖലീൽ റഹ്മാൻ (കൊയിലാണ്ടി), ഹാദി റഷീദ് (ബാലുശ്ശേരി), ജാസിർ ചേളന്നൂർ (കക്കോടി), ഹാമിം ആഖിഫ് (കോഴിക്കോട് സിറ്റി), ഷഫാഫ് മുറാദ് (ഫറോക്ക്), യാസീൻ അഷ്റഫ് (കുന്ദമംഗലം), നാസിഹ് ബഷീർ (കൊടുവള്ളി), ഇജാസ് അഹ്മദ് അസ്ലം (ഓമശ്ശേരി), സുഹൈർ (മുക്കം), ആസിഫ് അഹ്മദ് (കൊടിയത്തൂർ) എന്നിവരെ ഏരിയ പ്രസിഡൻറുമാരായും മുനീബ് എലങ്കമൽ, അൻവർ കോട്ടപ്പള്ളി, ഷമീം ആരാമ്പ്രം, പി.പി. സയ്യാഫ്, ടി.കെ. സയ്യാഫ്, ഉമർ മുഖ്ത്താർ, ഷക്കീൽ കോട്ടപ്പള്ളി, ഹാഷിം അക്കരടത്തിൽ, ഫൈറൂസ് കിനാലൂർ, മൻഷാദ് മനാസ്, മുബാറക് ഫറോക്ക്, ഇർഷാദ് പേരാമ്പ്ര, ഫഹീം വേളം എന്നിവരെ ജില്ല സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.