നന്മണ്ട: അത്തോളി- നന്മണ്ട ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന അഞ്ചാം പാലം അധികൃതരുടെ അവഗണനമൂലം വിസ്മൃതിയിലേക്ക്. വാഹന ഗതാഗതം ആരംഭിക്കുന്നതിനുമുമ്പ് ചീക്കിലോട്ടുകാരും കൊളക്കാട് ദേശക്കാരുമെല്ലാം അഞ്ചാം പാലത്തിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
നന്മണ്ട ഹൈസ്കൂളിലേക്കും അത്തോളി സ്കൂളിലേക്കും തിരുവങ്ങൂർ ഹൈസ്കൂളിലേക്കും ഒരുകാലത്ത് വിദ്യാർഥികൾ പോയതും ഈ പാലം വഴിയായിരുന്നു. ഇവിടെനിന്ന് തോണിമാർഗമാണ് നാണ്യവിളകൾ പാവയിൽ ചീപ്പുവരെ എത്തിച്ച് നഗരത്തിലെ പാണ്ടികശാലയിലെത്തിച്ചത്.
മഴക്കാലമായാൽ തോണിയാണ് ശരണം. കോൺക്രീറ്റ് പാലം പണിയണമെന്ന നാട്ടുകാരുടെ നിവേദനത്തിനും പാലത്തിനോളം പഴക്കമുണ്ട്. പ്രദേശത്തെ പ്രധാന ക്ഷേത്രമായ അടുമ്പുമ്മൽ ഭഗവതി ക്ഷേത്രോത്സവമാകുമ്പോൾ നാട്ടുകാർ തന്നെ പാലം പുതുക്കിപ്പണിയുകയായിരുന്നു ഇതുവരെ പതിവ്. ഇരു പഞ്ചായത്തുകൾക്കും നാട്ടുകാർ നിവേദനം സമർപ്പിച്ച് കാത്തിരിക്കുകയാണ്. കോൺക്രീറ്റ് പാലം വന്നാൽ റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽനിന്ന് യാത്രക്കാർക്ക് മോചനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.