കോഴിേക്കാട്: കാലിക്കറ്റ് സർവകലാശാലയിൽ ഫാൾസ് നമ്പറിടാതെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനയച്ച വിവാദത്തിനു പിന്നാലെ റദ്ദാക്കിയ പരീക്ഷയുടെ ഉത്തരക്കടലാസുകളും മൂല്യനിർണയ ക്യാമ്പിൽ. റദ്ദാക്കിയ രണ്ടാം സെമസ്റ്റർ ബി.കോം, ബി.ബി.എയുടെ മലയാളം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ക്യാമ്പിലെത്തിയത്.
റദ്ദാക്കിയ പരീക്ഷയുടെയും വീണ്ടും നടത്തിയ പരീക്ഷയുടെയും ഉത്തരക്കടലാസുകൾ ഒരുമിച്ചാണ് ക്യാമ്പിലെത്തിയത്. ജനുവരി 25ന് നടന്ന ബി.കോം/ബി.ബി.എ മലയാളം പരീക്ഷയിൽ സിലബസിൽനിന്ന് പുറത്തുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ജൂലൈ 13ന് വീണ്ടും പരീക്ഷ നടത്തുകയായിരുന്നു. ഉത്തരക്കടലാസുകളിലെ തീയതി നോക്കിയാണ് സർവകലാശാലയുടെ അബദ്ധം അധ്യാപകർക്ക് മനസ്സിലായത്. ഉത്തരക്കടലാസുകൾ പരീക്ഷാഭവനിൽ തരംതിരിക്കാതെ നേരിട്ട് വാല്വേഷൻ ക്യാമ്പുകളിൽ എത്തിച്ചതിനാൽ ആ ജോലികൾ പരീക്ഷ ബോർഡ് ചെയർമാന്മാർതന്നെ ഏെറ്റടുക്കുകയായിരുന്നു.
അതിനിടെ വ്യാഴാഴ്ച മുതൽ തുടങ്ങിയ രണ്ടാം സെമസ്റ്റർ ബി.എ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിൽ പലയിടത്തും ഉത്തരക്കടലാസുകൾ കൃത്യമായി എത്തിക്കാൻ കാലിക്കറ്റ് സർവകലാശാലക്ക് സാധിച്ചില്ല. ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, മലയാളം തുടങ്ങിയവയുടെ പേപ്പറുകളാണ് കൃത്യമായി എത്തിക്കാതെ അധ്യാപകരെ യൂനിവേഴ്സിറ്റി അധികൃതർ വട്ടം കറക്കിയത്. വ്യാഴാഴ്ച ആരംഭിച്ച ഹിസ്റ്ററി ക്യാമ്പിൽ ഉത്തരക്കടലാസുകൾ എത്തിയത് വെള്ളിയാഴ്ചയാണ്. ഈ വിഷയങ്ങളുടെ മൂല്യനിർണയം അടുത്ത ആഴ്ചയിലേക്ക് നീങ്ങുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.