ചേമഞ്ചേരി: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം 100 ദിവസം പൂർത്തീകരിച്ചു.
100ാം ദിവസ സമ്മേളനം പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ തേജസ് പെരുമണ്ണ മുഖ്യാതിഥിയായിരുന്നു. സായാഹ്ന സമ്മേളനം ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
വൈകീട്ട് കാട്ടിലപ്പീടികയിൽനിന്ന് 100 പന്തങ്ങളുമേന്തി കാൽനടയായി തിരുവങ്ങൂരിലേക്കു പ്രതിഷേധ ജാഥ നടത്തി. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
ജനകീയ പ്രതിരോധ സമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മൂസക്കോയ സ്വാഗതവും കൺവീനർ പി.കെ. സഹീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.