ത​റോ​പ്പൊ​യി​ലി​ൽ തീ​പി​ടി​ച്ച കോ​റോ​ത്ത് ആ​യി​ഷ​യു​ടെ

വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗം

ത​റോ​പ്പൊ​യി​ലി​ൽ തീ​പി​ടി​ത്തം; വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗം ക​ത്തി ന​ശി​ച്ചു

ആ​യ​ഞ്ചേ​രി: ത​റോ​പ്പൊ​യി​ൽ മു​ക്കി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തേ​ങ്ങ കൂ​ട​യും അ​ടു​ക്ക​ള​യു​ടെ ഒ​രു ഭാ​ഗ​വും ക​ത്തി ന​ശി​ച്ചു. കോ​റോ​ത്ത്‌ ആ​യി​ശ​യു​ടെ വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​വും തേ​ങ്ങാ​ക്കൂ​ട​യു​മാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് പു​ക​യി​ല്ലാ​ത്ത അ​ടു​പ്പി​ന്റെ കു​ഴ​ലി​നു​ള്ളി​ൽ നി​ന്ന് മു​ക​ളി​ലു​ള്ള തേ​ങ്ങാ​ക്കൂ​ട​യി​ലേ​ക്ക് തീ​ക്ക​ന​ൽ ഉ​യ​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. തു​ട​ർ​ന്ന് വീ​ടി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി ര​ക്ഷ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ച​തി​നാ​ൽ ആ​ള​പാ​യ​മി​ല്ലാ​തെ ഒ​ഴി​വാ​യി.

3000ത്തോ​ളം തേ​ങ്ങ, 10 ചാ​ക്ക്‌ അ​ട​ക്ക, ഫ്രി​ഡ്ജ്‌ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​യ​റി​ങ്, പ്ല​മ്പി​ങ് ഉ​പ​ക​ര​ണം, വ​സ്ത്ര​ങ്ങ​ൾ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​ത്തി​ന​ശി​ച്ചു. ഏ​ക​ദേ​ശം ആ​റു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. തീ ​അ​ണ​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ടു​കാ​ര​നാ​യ സ​ജാ​ദി​ന് കാ​ലി​നും കൈ​ക്കും പൊ​ള്ള​ലേ​റ്റു. നാ​ട്ടു​കാ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത ഇ​ട​പെ​ട​ലാ​ണ് തീ​യ​ണ​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്‌. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ല പ്ര​സി​ഡ​ന്റ് ശ​ഫീ​ഖ് ത​റോ​​പ്പൊ​യി​ലി​ന്റെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ആ​യ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ൻ. അ​ബ്ദു​ൽ ഹ​മീ​ദ്, പ​ഞ്ചാ​യ​ത്തം​ഗം ലി​സ പു​ന​യ​ങ്കോ​ട്ട്, സി.​പി.​എം ആ​യ​ഞ്ചേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​സോ​മ​ൻ, മു​സ് ലിം ​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ നൊ​ച്ചാ​ട്ട്‌ കു​ഞ്ഞ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Fire in Tharopoyil-The kitchen side of the house was destroyed by fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.