മലാപ്പറമ്പ് ജങ്ഷനിൽ കൊച്ചുകുഞ്ഞിനെയുമായി ഭിക്ഷാടനം നടത്തുന്ന യുവതി

നട്ടുച്ചക്ക് നടുറോഡിൽ ചോരപ്പൈതലുമായി ഭിക്ഷാടനം

കോഴിക്കോട്: ചുട്ടുപൊള്ളുന്ന വെയിലിൽ ചോരപ്പൈതലുമായി നടുറോഡിൽ യുവതിയുടെ യാചന.പൊലീസ് കാവലുള്ള മലാപ്പറമ്പ് ജങ്ഷനിലാണ് ചൊവ്വാഴ്ച ഉച്ച 12.30ന് ഈ ക്രൂരത. സിഗ്നലിനായി കാത്തുനിൽക്കുന്ന വാഹനങ്ങൾക്കരികിൽ വന്ന് ഭിക്ഷ യാചിക്കുകയാണ് യുവതി.

35 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ചച്ചത്തെ ചൂട്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും കൊച്ചുകുട്ടികളെയടക്കം മുന്നിൽ നിർത്തി നാടോടികൾ ഭിക്ഷാടനം നടത്തുകയോ സാധനങ്ങൾ വിൽക്കുകയോ ചെയ്യുന്നുണ്ട്. ചൈൽഡ് ലൈനോ പൊലീസോ ഇടപെടുന്നില്ലെന്ന പരാതിയുണ്ട്.

Tags:    
News Summary - Begging with infant on Road at noon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.