ബ​ഷീ​ർ

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃഹനാഥൻ​ മ​രി​ച്ചു


ബേ​പ്പൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ന​ടു​വ​ട്ടം തോ​ണി​ച്ചി​റ റോ​ഡ് മാ​രു​തി സ്​​റ്റോ​പ്പി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​നി​യി​ൽ ബ​ഷീ​റാ​ണ്​ (48) മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ അ​ര​ക്കി​ണ​റി​ൽ​വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ക​നെ ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ എ​തി​രെ വ​ന്ന ​ൈബ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബ​ഷീ​റി​നെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ന്​ നി​സ്സാ​ര പ​രി​ക്കു​ണ്ട്. ക​ല്ലാ​യി പ​ഴ​യ ല​ക്ഷ്മി ടാ​ക്കീ​സി​നു സ​മീ​പം സ്​​റ്റേ​ഷ​ന​റി​ക്ക​ട ന​ട​ത്തു​ക​യാ​ണ്​ ബ​ഷീ​ർ. മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ മാ​ത്തോ​ട്ടം ഖ​ബ​ർ​സ്​​ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: സി​ജി​ത. മ​ക്ക​ൾ: സ​ഫ്​​വാ​ൻ, അ​മീ​ൻ, അ​ൻ​ഫാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ്​​മ​ദ് കോ​യ, സൈ​ദു, ക​രീം, മു​നീ​റ, സു​ഹ​റ, സ​ഫി​യ.




Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.