ബേപ്പൂർ: മീൻപിടിത്തത്തിനിടെ ബോട്ടിൽനിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. ബേപ്പൂർ മാറാട് സ്വദേശി ചോയിച്ചൻറകത്ത് രമണനാണ് (65) മരിച്ചത്. മാറാട് സ്വദേശി പടിഞ്ഞാറകത്ത് മണിയുടെ ഉടമസ്ഥതയിലുള്ള 'കൃഷ്ണജം' ബോട്ട് ചൊവ്വാഴ്ച പുലർച്ചയാണ് ആറുപേരുമായി പുറപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടരയോടെ പുറംകടലിൽ വെച്ചാണ് അപകടം. കൂടെയുള്ളവർ കടലിൽ ചാടി രക്ഷപ്പെടുത്തി ബോട്ടിൽകയറ്റി. തുടർന്ന് ഫൈബർ വള്ളത്തിൽ കയറ്റി ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തെത്തിച്ചു .
ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബുധനാഴ്ച സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ശൈലജ. മക്കൾ: അരുൺ, അജിഷ. മരുമക്കൾ: പ്രഷ്യ, ജിജു. സഹോദരങ്ങൾ: സുഗുണൻ, ഉണ്ണി, സുഭാഷിണി, ശ്യാമള, പരേതരായ രവീന്ദ്രൻ, വിശ്വനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.