'വെറൈറ്റി ചിക്കൻ' സ്​റ്റാളിൽ നാലുകാലുള്ള കോഴി

ബേ​പ്പൂ​ർ: കോ​ഴി​ക്ക​ട​യി​ൽ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ർ എ​ത്തി​ച്ച കോ​ഴി​ക​ളി​ൽ നാ​ലു​കാ​ലു​ള്ള കോ​ഴി​യെ ക​ണ്ടെ​ത്തി. മാ​റാ​ട് വാ​യ​ന​ശാ​ല​ക്ക് സ​മീ​പം വാ​ട്ട​ർ​ടാ​ങ്ക് നൂ​ർ ജു​മാ മ​സ്ജി​ദി​ന് സ​മീ​പ​ത്തെ ''വെ​റൈ​റ്റി'' ചി​ക്ക​ൻ സ്​​റ്റാ​ളി​ലാ​ണ് ''വെ​റൈ​റ്റി കോ​ഴി''​യെ കി​ട്ടി​യ​ത്. നാ​ലു​കാ​ലു​ള്ള കോ​ഴി​യെ കി​ട്ടി​യെ​ന്ന​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് കാ​ണാ​ൻ കൗ​തു​ക​മാ​യി.

മാ​റാ​ട് സ്വ​ദേ​ശി വി.​സി. ഷം​സു​ദ്ദീ​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യി​ലേ​ക്ക് മ​ല​പ്പു​റം ഫാ​മി​ൽ​നി​ന്ന് എ​ത്തി​ച്ച ബ്രോ​യി​ല​ർ കോ​ഴി​ക​ളി​ൽ​നി​ന്നാ​ണ് ര​ണ്ട് കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന നാ​ലു​കാ​ലു​ള്ള കോ​ഴി​യെ ല​ഭി​ച്ച​ത്. കോ​ഴി​യെ വി​ൽ​പ​ന​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി കൂ​ട്ടി​ലി​ട്ട് വ​ള​ർ​ത്താ​നാ​ണ് ഉ​ട​മ​സ്ഥ​െൻറ തീ​രു​മാ​നം.

Tags:    
News Summary - Four-legged chicken at the Variety Chicken stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.