ബേപ്പൂർ: ബേപ്പൂരിൽനിന്ന് ആഴക്കടൽ മത്സ്യബന്ധനത്തിന് പുറപ്പെട്ട 'റബ്ബ'ബോട്ട് മംഗളൂരു ഉൾക്കടലിൽ ഏപ്രിൽ 11ന് കപ്പലിടിച്ച് തകർന്ന സംഭവത്തിൽ കാണാതായ ആറുപേരെ കണ്ടെത്താനായില്ല. നാവികസേനയും കോസ്റ്റ് ഗാർഡും തിരച്ചിൽ അവസാനിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന 14 തൊഴിലാളികളിൽ രണ്ടുപേരാണ് രക്ഷപ്പെട്ടത്.
സിംഗപ്പൂര്‍ രജിസ്ട്രേഷനിലുള്ള 'എ.പി.എല്‍ ലിഹാവ്റെ' കപ്പലാണ് അപകടം വരുത്തിയത്. അപകടത്തിൽ മരിച്ചവർക്കും കാണാതായവർക്കും പരിക്കുകളോടെ രക്ഷപ്പെട്ട രണ്ട് തൊഴിലാളികൾക്കും മുങ്ങിപ്പോയ ബോട്ടിെൻറ ഉടമക്കും വിദേശ കപ്പൽ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച ചർച്ച പുരോഗമിക്കുകയാണ്.
നഷ്ടപരിഹാരത്തുക നിയമപരമായി കെട്ടിവെച്ച്, അപകടംവരുത്തിയ കപ്പൽ ഇന്നോ നാളെയോ ഇന്ത്യൻ തീരം വിട്ടേക്കുമെന്നാണ് വിവരം. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെയും ബംഗാൾ-ഒഡിഷ തൊഴിലാളികളുടെയും കുടുംബങ്ങളും ബോട്ടുടമ ജാഫറും കപ്പൽ കമ്പനി മുന്നോട്ടുവെച്ച നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് അഭിഭാഷകർ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. മധ്യസ്ഥ ചർച്ചയിലൂടെ സാധ്യമായ നഷ്ടപരിഹാരം വേഗത്തിൽ ലഭിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബേപ്പൂർ ഫിഷിങ് ഹാർബർ ആക്ഷൻ കമ്മിറ്റി ചെയർമാൻ കരിച്ചാലി പ്രേമനും കൺവീനർ വി.ഹനീഫ ഹാജിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.