ബേപ്പൂർ: കടലിൽ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളി പൊന്നാനി എം.ഇ.എസ് കോളജ് ഖിളർപള്ളി സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലിയുടെ (58) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 'റഫ്ഖാന' ഫൈബർ വള്ളം വ്യാഴാഴ്ച പുലർച്ചെ കടലിൽ തലകീഴായി മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ചാലിയം കടലുണ്ടി ഭാഗത്തെ പുറംകടലിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് റസ്ക്യൂ ഗാർഡ്മാരും മറൈൻ എൻഫോഴ്സ്മെൻറും ബേപ്പൂരിലെ 'കാരുണ്യ' മറൈൻ ആംബുലൻസിൽ പുറംകടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
ബുധനാഴ്ച രാത്രി പത്തുമണിയോടെ ബേപ്പൂർ തുറമുഖത്ത് എത്തിച്ച മൃതദേഹം കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പൊന്നാനിയിൽനിന്നും ബേപ്പൂരിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പിതാവ്: ഇസ്മായിൽ. ഭാര്യ: നഫീസ. മക്കൾ: റഫീഖ്, ജമാൽ, ഫാറൂഖ്, ജുബൈരിയ, മുബീന. മരുമക്കൾ: ഹഫ്സ, ജമീല, സുൽഫത്ത്, അബൂബക്കർ, ഷാജി. സഹോദരങ്ങൾ: കുഞ്ഞൻ ബാവ, ബീവാത്തു, പരേതരായ സിദ്ദീഖ്, കുഞ്ഞാമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.