ആലങ്ങാട്\ബേപ്പൂർ: പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ബേപ്പൂർ കാട്ടാംവള്ളി ചന്ദ്രെൻറ മകൻ കുറ്റിക്കാട്ടിൽ ഷിജിയിൽ താമസിക്കുന്ന ഷിജിനാണ് (31) മരിച്ചത്. ആലുവ-വരാപ്പുഴ റൂട്ടിൽ ആലങ്ങാട് സെൻറ് മേരീസ് പള്ളിക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം.
യുവതിയുമായുള്ള തർക്കത്തെതുടർന്ന് സെൻറ് മേരീസ് പള്ളിയുടെ സമീപത്തെ റോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ശരീരത്തിൽ പടർന്ന തീ അണക്കുകയും ഉടൻ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഷിജിനെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരം പൂർണമായി കത്തിയ നിലയിലായിരുന്നു.
ഷിജിൻ ഉപയോഗിച്ച സ്കൂട്ടറും പെട്രോൾ നിറച്ചുകൊണ്ടുവന്ന കന്നാസും സമീപത്തെ റോഡിൽനിന്ന് പൊലീസിന് ലഭിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് മരിച്ചു. ഷിജിന്റെ മാതാവ്: ഷീല. ഭാര്യ: ഷീബ. മക്കൾ: ഷാവന്ത് കൃഷ്ണ, ശ്രീഷ. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.