കോഴിക്കോട്: പ്രധാനമന്ത്രി വന്നതുകൊണ്ട് ബി.ജെ.പി ജയിക്കില്ലെന്നും അവർ കേരളത്തിൽ അപ്രസക്തമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി തൃശൂരിൽ മത്സരിച്ചാലും ജയിക്കില്ല എന്ന് ടി.എൻ. പ്രതാപൻ പറഞ്ഞത് തെരഞ്ഞെടുപ്പിനിടയിൽ പ്രാദേശികമായി സംസാരിക്കുന്നതിന്റെ ഭാഗമാണ്. എന്നാൽ, പ്രധാനമന്ത്രി വന്നതുകൊണ്ട് ബി.ജെ.പി ജയിക്കുമെന്ന് പ്രതീക്ഷിക്കേണ്ട എന്നത് തന്റെ ആത്മവിശ്വാസമാണ്. കേരളത്തിലെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണിത് പറയുന്നത്. കേരളത്തിൽ ജനങ്ങളുടെ മനസ്സ് വര്‍ഗീയതക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി സന്ദര്‍ശനം നടത്തുന്നവര്‍ മറ്റിടങ്ങളില്‍ പള്ളികള്‍ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങള്‍ തടസ്സപ്പെടുത്തുകയും പാസ്റ്റര്‍മാരെയും പ്രീസ്റ്റുമാരെയും ജയിലില്‍ അടക്കുകയും ചെയ്യുന്നവരാണ്. മണിപ്പൂരില്‍ 250ലധികം ക്രൈസ്തവ ദേവാലയങ്ങളാണ് കത്തിച്ചത്. ഇത്തരക്കാര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളായി ക്രിസ്തീയ ഭവനങ്ങളിലെത്തി കേക്ക് നല്കിയാല് അത് മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച ഏകാധിപതികളായ ഭരണാധികാരികളെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നയാളാണ് പിണറായി. അടിച്ചമര്‍ത്തല്‍കൊണ്ടൊന്നും സമരങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.