കോഴിക്കോട്: വിൽപനക്കായി ഏൽപിച്ച കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പൊലീസ് മേധാവിക്ക് കൈമാറി.
മെഡിക്കൽ കോളജ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കൃപേഷിനെതിരെ അസി. കമീഷണർ കെ. സുദർശൻ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് പൊലീസ് മേധാവി എ.വി. ജോർജിന് തിങ്കളാഴ്ച കൈമാറിയത്.
പൊലീസുകാരനെതിരെ ഉടൻ വകുപ്പുതല നടപടിയുണ്ടാകും. നഗരത്തിലെ യൂസ്ഡ് കാർ ഷോറൂമിൽ വിൽപനക്കായി ഏൽപിച്ച ആഡംബര കാർ, ഷോറും ഉടമകളിലൊരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപടകത്തിൽപെടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസുകാരൻ ആർ.സി ഉടമക്കെതിരെ കേസ് വരുമെന്നറിയിച്ചു. ഇതോടെ കാറോടിച്ച ഷോറും ഉടമ കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ നൽകാമെന്നേറ്റ് കൈക്കൂലി തുക പൊലീസുകാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.