കോഴിക്കോട്: അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷി കുട്ടി ഉപയോഗിച്ച വീട്ടുവളപ്പില്‍ കൂന്നുകൂടിക്കിടക്കുന്ന ഡയപ്പര്‍ മാലിന്യങ്ങള്‍ അടിയന്തരമായി ശേഖരിച്ച് നശിപ്പിച്ചുകളയാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു.
കേരള പഞ്ചായത്തീരാജ് ആക്ട് പ്രകാരം മാലിന്യനിര്‍മാര്‍ജനം ഗ്രാമപഞ്ചായത്തിൻെറ നിര്‍ബന്ധിത ചുമതലയായതിനാല്‍ കുട്ടിയുടെ വീട്ടില്‍നിന്ന് മാലിന്യം സ്ഥിരമായി ശേഖരിച്ചുകൊണ്ടുപോകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമീഷന് അംഗം ബി. ബബിത ബല്‍രാജ് ഉത്തരവിട്ടു.
മൂന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴുണ്ടായ വീഴ്ചയിലാണ് കുട്ടിക്ക് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടത്. മലമൂത്രവിസര്‍ജനം അറിയാനുള്ള ശേഷി നഷ്ടപ്പെട്ട കുട്ടി ദിവസവും അഞ്ചോ ആറോ ഡയപ്പറുകള്‍ ഉപയോഗിക്കുന്നുണ്ട്.
ഇവ നശിപ്പിച്ചുകളയാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ കുന്നുകൂടി മാലിന്യപ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് കുന്ദമംഗലം സ്വദേശി തെക്കയില്‍ നൗഷാദ് നല്കിയ പരാതിയിലാണ് കമീഷന് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.