കോഴിക്കോട്: സ്കൂൾ തുറക്കുന്നതോടെ വിദ്യാർഥികൾക്ക് എല്ലാ തരത്തിലുമുള്ള സുരക്ഷയൊരുക്കാൻ സിറ്റി പൊലീസ്. ലഹരി സംഘങ്ങൾ ഉൾപ്പെടെ വിദ്യാർഥികളെ കണ്ണികളാക്കുന്നത് മുൻനിർത്തിയാണിത്. വിദ്യാർഥികളുടെ സുരക്ഷിതയാത്രയും ഉറപ്പാക്കും.
വിദ്യാഭ്യാസ സുരക്ഷ മുൻനിർത്തി നടന്ന അവലോകനയോഗം ഉത്തരമേഖല ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. സ്കൂളുകളിലെ ലഹരിസ്വാധീനം തടയാൻ ബന്ധപ്പെട്ട മുഴുവൻ അധികാരികളും അധ്യാപകരും ഒറ്റക്കെട്ടായി സഹകരിക്കണമെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി പൊലീസ് മേധാവി രാജ്പാൽമീണ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടർ വി. ചെൽസാസിനി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ, സ്പെഷൽ ബ്രാഞ്ച് അസി. കമീഷനർ എ. ഉമേഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. റോഷൻ ബിജലി, അസി. എക്സൈസ് കമീഷണർ എം. സുഗുണൻ, കേരള പൊലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി വി.പി. പവിത്രൻ എന്നിവർ സംസാരിച്ചു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജു സ്വാഗതവും അസി. കമീഷണർ എ.ജെ. ജോൺസൺ നന്ദിയും പറഞ്ഞു. സിറ്റി പൊലീസ് പരിധിയിലെ സ്കൂളിലെ പ്രധാന അധ്യാപകരും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ് പ്രതിനിധികളും വാർഡ് ലൂമിനേറ്റർമാരും ജാഗ്രത സമിതി അംഗങ്ങളും ജനമൈത്രി ബീറ്റ് ഓഫിസർമാരും സ്റ്റുഡന്റ് പൊലീസ് ചുമതലവഹിക്കുന്ന അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.