കോഴിക്കോട്: നഗര ശുചീകരണത്തിലെ ഉന്തുവണ്ടികൾ ഒഴിവാക്കി ഇ-കാർട്ടിലേക്ക് മാറുന്നു. കോർപറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
നിലവിൽ നഗരം ശുചീകരിക്കുന്ന മാലിന്യം കൊണ്ട് പോകുന്നതിനു ഉന്തു വണ്ടികളായിരുന്നു ഉപയോഗിച്ചിരുന്നത്. അഴക് പദ്ധതി വിഭാവനം ചെയ്തപോലെ നഗര ശുചീകരണത്തിന് ആധുനിക സജ്ജീകരണങ്ങളെത്തിച്ച് ശുചിത്വ - മാലിന്യ സംസ്കകരണ പദ്ധതികൾക്ക് കരുത്തുപകരാനാണ് യന്ത്ര സഹായത്തോടെയുള്ള സംവിധാനം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് 60 ഇ -കാർട്ടുകളാണ് കോർപറേഷൻ ലഭ്യമാക്കിയത്. ഒന്നിന് 1,57,000 രൂപ നിരക്കിൽ 94.02 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
ഹാരിയോൺ എന്റർപ്രൈസസാണ് ഇ-കാർട്ട് വിതരണം ചെയ്തത്. കോർപറേഷൻ ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇ -കാട്ടുകൾ മേയർ ഡോ. ബിന ഫിലിപ് ഫ്ലാഫ് ചെയ്തു.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, പി.കെ. നാസർ, സെക്രട്ടറി കെ.യു. ബിനി, ഹെൽത് ഓഫിസർ ഡോ. മുനവ്വർ റഹ്മാൻ, ഹെൽത്ത് സുപ്പർവൈസർ കെ. പ്രമോദ്, നിർവഹണ ഉദ്യോഗസ്ഥൻ സി.കെ. രജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.