കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശമയക്കുകയും കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആന്റണിയെ (32) വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർഥിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കാൾ ചെയ്ത് ശല്യം ചെയ്തതിൽ വീട്ടുകാർ താക്കീത് നൽകിയെങ്കിലും വീണ്ടും അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിച്ചു.
തുടർന്ന് വീട്ടുകാർ പെൺകുട്ടിയെയും കൂട്ടി കോഴിക്കോട് ബീച്ചിലെത്തി. ബീച്ചിലെത്തിയ പ്രതി പെൺകുട്ടിയോട് സംസാരിക്കുകയും കൈയിൽ കയറിപ്പിടിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ഇതുകണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിയെ തടഞ്ഞുവെച്ച് വെള്ളയിൽ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.