ആശുപത്രി കുളിമുറിയിൽ യുവാവ് ഒളിഞ്ഞു നോക്കിയതായി പരാതി

ഉ​ള്ള്യേ​രി: മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശു​ചി​മു​റി​യി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ യു​വാ​വ് ഒ​ളി​ഞ്ഞു​നോ​ക്കി​യ​താ​യി പ​രാ​തി. രോ​ഗി​യോ​ടൊ​പ്പം കൂ​ട്ടി​രി​പ്പി​നെ​ത്തി​യ യു​വ​തി​യാ​ണ് മ​റ്റൊ​രു വാ​ർ​ഡി​ൽ അ​മ്മ​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ അ​രി​ക്കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും അ​ത്തോ​ളി പൊ​ലീ​സി​നും പ​രാ​തി ന​ൽ​കി​യ​ത്.

യു​വാ​വ് കു​ളി​മു​റി​യു​ടെ മേ​ല്‍ഭാ​ഗ​ത്തു​കൂ​ടി ഒ​ളി​ഞ്ഞു​നോ​ക്കു​ന്ന​ത്​ ക​ണ്ട യു​വ​തി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും അ​ത്തോ​ളി പൊ​ലീ​സ് അ​റി​യി​ച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.