വടകര: മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഈ കാലഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി, മതസൗഹാർദം തകര്‍ക്കാനുള്ള സി.പി.എം ശ്രമം നാടിനാപത്താണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നാടിന്റെ മതേതരത്വം തകര്‍ത്തു വോട്ടുവാങ്ങി ജയിച്ചുകയറാമെന്നത് സി.പി.എമ്മിെൻറ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൈനാട്ടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച ബൈത്തുറഹ്മയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ശംസുദ്ദീന്‍ കൈനാട്ടി അധ്യക്ഷത വഹിച്ചു. ബൈത്തുറഹ്മയുടെ താക്കോൽ മുനവ്വറലി ശിഹാബ് തങ്ങളില്‍നിന്ന് കാളംകുളം ഹാഷിം ഏറ്റുവാങ്ങി. എം.സി. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് എം.പി. അബ്ദുല്ല ഹാജി, എം.എസ്.എഫ് ജില്ല പ്രസിഡൻറ് അഫ്നാസ് ചോറോട്, മുസ്ലിം ലീഗ് നേതാക്കളായ എം.എ. അസീസ്, എം.ടി. അബ്ദുസ്സലാം, പി. ഇസ്മയില്‍, താഹിര്‍ പട്ടാര, സി.പി. അബൂബക്കര്‍ ഹാജി, സി.പി. മഹ്മൂദ് ഹാജി, പി.ടി.കെ. നൗഫല്‍, സി.കെ. ഇബ്രാഹിം ഹാജി, സി.പി. ഫാഹിദ്, അസ്ലം വള്ളിക്കാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.