കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നിരോധനാജ്ഞ

കോഴിക്കോട്: ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റൂറൽ പരിധിയിൽ കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിങ് സെന്‍ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.

യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ ബൈക്ക് റാലി, ഡി.ജെ എന്നിവ നടത്താൻ പാടില്ല. കണ്ടെയ്മെന്‍റ്, ക്രിട്ടിക്കൽ കണ്ടെയ്മെന്‍റ് സോണുകളിലും, ടി.പി.ആർ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും.

പാർട്ടി ഓഫിസുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവിസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷൻ റിസൾട്ട് എൽ.ഇ.ഡി വാളിൽ പ്രദർശിപ്പിക്കരുത്.

അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Tags:    
News Summary - curfew in kozhikkode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.