വേളം: പെട്രോളിനു പകരം ഡീസൽ നൽകിയതിനെ തുടർന്ന് പള്ളിയത്തെ പമ്പിൽനിന്ന് ഇന്ധനമടിച്ച നിരവധി വാഹനങ്ങൾ തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ തുടർന്ന് പമ്പ് താൽക്കാലികമായി അടച്ചു. ഇന്ധന ടാങ്കിൽ ഡീസൽ നിറച്ചതിനെ തുടർന്ന് വാഹനങ്ങൾ പാതിവഴിയിലെത്തി ഒാട്ടം നിലക്കുകയായിരുന്നു. പമ്പിലേക്ക് വന്ന ഡീസൽ, ഡീസൽടാങ്കിൽ നിറക്കേണ്ടതിനു പകരം പെട്രോൾ ടാങ്കിൽ നിറച്ചുപോയതാണെന്നാണ് പമ്പ് നടത്തിപ്പുകാർ പറയുന്നത്.
എന്നാൽ, അപാകത സംഭവിച്ചത് ബോധ്യമായിട്ടും ഇന്ധനം മാറി നിറക്കുകയുണ്ടായെന്ന് വാഹനയുടമകൾ പരാതിപ്പെട്ടു. കാറുകൾ, ബൈക്കുകൾ, ഓട്ടോകൾ തുടങ്ങിയവയാണ് പെരുവഴിയിലായത്. സംഭവത്തെ തുടർന്ന് പമ്പിൽ വെച്ച് വാഹനങ്ങൾ റിപ്പയർ ചെയ്യാൻ സംവിധാനം ചെയ്തു. നിറച്ച ഇന്ധനം മുഴുവൻ ഒഴിവാക്കി ടാങ്കും എൻജിനും ശുചീകരിച്ചാലേ വാഹനം ഓടിക്കാൻ കഴിയൂവെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹി ഷഫീഖ് കോറോത്ത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.