പെട്രോളിനു പകരം ഡീസൽ; പള്ളിയത്ത് പമ്പിൽനിന്ന് ഇന്ധനമടിച്ച വാഹനങ്ങൾ തകരാറിലായി
text_fieldsവേളം: പെട്രോളിനു പകരം ഡീസൽ നൽകിയതിനെ തുടർന്ന് പള്ളിയത്തെ പമ്പിൽനിന്ന് ഇന്ധനമടിച്ച നിരവധി വാഹനങ്ങൾ തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെ തുടർന്ന് പമ്പ് താൽക്കാലികമായി അടച്ചു. ഇന്ധന ടാങ്കിൽ ഡീസൽ നിറച്ചതിനെ തുടർന്ന് വാഹനങ്ങൾ പാതിവഴിയിലെത്തി ഒാട്ടം നിലക്കുകയായിരുന്നു. പമ്പിലേക്ക് വന്ന ഡീസൽ, ഡീസൽടാങ്കിൽ നിറക്കേണ്ടതിനു പകരം പെട്രോൾ ടാങ്കിൽ നിറച്ചുപോയതാണെന്നാണ് പമ്പ് നടത്തിപ്പുകാർ പറയുന്നത്.
എന്നാൽ, അപാകത സംഭവിച്ചത് ബോധ്യമായിട്ടും ഇന്ധനം മാറി നിറക്കുകയുണ്ടായെന്ന് വാഹനയുടമകൾ പരാതിപ്പെട്ടു. കാറുകൾ, ബൈക്കുകൾ, ഓട്ടോകൾ തുടങ്ങിയവയാണ് പെരുവഴിയിലായത്. സംഭവത്തെ തുടർന്ന് പമ്പിൽ വെച്ച് വാഹനങ്ങൾ റിപ്പയർ ചെയ്യാൻ സംവിധാനം ചെയ്തു. നിറച്ച ഇന്ധനം മുഴുവൻ ഒഴിവാക്കി ടാങ്കും എൻജിനും ശുചീകരിച്ചാലേ വാഹനം ഓടിക്കാൻ കഴിയൂവെന്നാണ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹി ഷഫീഖ് കോറോത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.