കോഴിക്കോട്: റമദാനോടനുബന്ധിച്ച് പീപ്ൾസ് ഫൗണ്ടേഷൻ നൽകുന്ന ഇഫ്താർ കിറ്റുകളുടെ വിതരണം തുടങ്ങി. തിരഞ്ഞെടുത്ത തീരദേശ-ചേരി-തോട്ടം-മലയോര പ്രദേശങ്ങളിലെയും മറ്റ് പിന്നാക്ക മേഖലകളിലെ കുടുംബങ്ങൾക്കുമാണ് കിറ്റുകൾ നൽകുന്നത്. 11 വർഷമായി തുടരുന്ന പദ്ധതിയിലൂടെ 20,000 ഭക്ഷണ കിറ്റുകളാണ് ഈ വർഷം വിതരണം ചെയ്യുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
പീപ്ൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ കിറ്റ് വിതരണം. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഫണ്ട് സ്വരൂപണം നടത്തുന്നതെന്നും സംഘാടകർ അറിയിച്ചു.
ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കാളികളാവാൻ ഉദ്ദേശിക്കുന്നവർക്ക് Peoples Foundation, federal bank, Current Account Number- 13060200028354, Puthiyara Branch, Kozhikode, IFSC Code-FDRL0001306 എന്ന അക്കൗണ്ടിലേക്ക് പണം അയക്കാം.
ഒരു ഇഫ്താർ കിറ്റിന് 1000, സ്പെഷൽ ഇഫ്താർ കിറ്റിന് 3000 രൂപ എന്നിങ്ങനെ കണക്കാക്കിയാണ് പണം അയക്കേണ്ടത്. വിശദ വിവരങ്ങൾക്ക് 8137005656 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.