ഉറൂബ് ഓർമകളിൽ നാടക ക്യാമ്പ് സമാപിച്ചു

നല്ലളം: നല്ലളം ഉറൂബ് ലൈബ്രറി ആൻഡ് റീഡിംഗ്‌റൂം സംഘടിപ്പിച്ച ഉറൂബ് അനുസ്മരണ പരിപാടികളും നാടക ശിൽപശാലയും  സമാപിച്ചു. വി.കെ.സി കൾചറൽ സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. വിവിധ കലാസാഹിത്യ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു.

 

നാടക ശിൽപശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. നാടകക്കളരിക്ക് നേതൃത്വം നൽകിയ നടനും സംവിധായകനുമായ ബാലകൃഷ്ണൻ പിടിക്കപ്പുറത്ത്, ഉറൂബ് ഡിജിറ്റൽ ബുള്ളറ്റിൻ കരിയർ കോർണർ കോളമിസ്റ്റ് എ.ടി. അശ്വതി എന്നിവരെ ആദരിച്ചു. ലൈബ്രറി പ്രസിഡണ്ട് ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു.

സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ജയരാജൻ, കത്തലാട്ട് പ്രകാശൻ (റെഡ് വോയ്സ് കലാകേന്ദ്ര), എ. സലിം, പി.എം.കെ. സുബൈർ എന്നിവർ സംസാരിച്ചു. പ്രൊഫ. എം. അബ്ദുറഹിമാൻ സ്വാഗതവും ജയപ്രകാശൻ ആലക്കൽ നന്ദിയും പറഞ്ഞു. ശിൽപശാലയിൽ പങ്കെടുത്ത കുട്ടികൾ "സൂത്രധാരൻ" എന്ന ലഘു നാടകം അവതരിപ്പിച്ചു

Tags:    
News Summary - Drama Camp Conclude in kozhikde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.