സുധി ബാലുശ്ശേരി മമ്മുട്ടിയോടൊപ്പം

സുധി ബാലുശ്ശേരി ജൂറിക്കു മുന്നിലും തനി തങ്കം

ബാ​ലു​ശ്ശേ​രി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ക​മ്മി​റ്റി ജൂ​റി പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ സു​ധി ബാ​ലു​ശ്ശേ​രി​യെ​ന്ന ന​ട​ൻ ബാ​ലു​ശ്ശേ​രി പ്ര​ദേ​ശ​ത്തു​കാ​ർ​ക്കും ഇ​നി ത​നി​ത​ങ്കം. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ചേ​ർ​ന്നു​നി​ന്ന് തീ​വ്ര​വും വി​കാ​ര​പ​ര​വു​മാ​യ രം​ഗ​ങ്ങ​ളി​ലൂ​ടെ സു​ധി 'കാ​ത​ൽ' എ​ന്ന സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 43 സി​നി​മ​ക​ളി​ൽ ഇ​തു​വ​രെ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞ​ത് കാ​ത​ലി​ലെ ത​ങ്ക​നെ അ​വ​ത​രി​പ്പി​ച്ച​തി​നു ശേ​ഷ​മാ​ണ്. സു​ഹൃ​ത്തും നാ​ട്ടു​കാ​ര​നു​മാ​യ ജ​യ​ൻ ശി​വ​പു​ര​ത്തി​ന്റെ തി​ര​ക്ക​ഥ​യി​ൽ ശ്രീ ​പ്ര​കാ​ശ് സം​വി​ധാ​നം​ചെ​യ്ത് 2008ൽ ​ഇ​റ​ങ്ങി​യ സു​ൽ​ത്താ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യ​മാ​യി മു​ഖം കാ​ണി​ച്ച​ത്.

കാ​ത​ലി​ന്റെ സം​വി​ധാ​നാ​യ​ക​ൻ ജി​യോ ബേ​ബി​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ണി​ലും ഫ്രീ​ഡം ഫൈ​റ്റി​ലും അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം സൃ​ഷ്ടി​ച്ച​തും കാ​ത​ലി​ലെ ത​ങ്ക​നെ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ക്ഷ​ണി​ച്ച​തും. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​നോ​ടൊ​പ്പം നി​ന്നു​കൊ​ണ്ട് ന​ല്ലൊ​രു അ​ഭി​ന​യ മു​ഹൂ​ർ​ത്തം അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യ​തു വ​ലി​യ പു​ര​സ്കാ​ര​മാ​യി ക​രു​തു​ന്ന സു​ധി​ക്ക് ജൂ​റി പ​രാ​മ​ർ​ശം ഇ​ര​ട്ടി​മ​ധു​ര​മാ​ണ് ന​ൽ​കു​ന്ന​ത്. റി​ട്ട. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദാ​മു ക​റ്റോ​ടി​ന്റെ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് സു​ധി ആ​ദ്യ​മാ​യി നാ​ട​കാ​ഭി​ന​യം തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സി​ൽ ഹെ​ഡ് ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന സു​ധി ക​റ്റോ​ട് രാ​രോ​ത്ത് ഉ​ണ്ണി​നാ​യ​രു​ടെ​യും പ​രേ​ത​യാ​യ സാ​വി​ത്രി​യു​ടെ​യും ഏ​ക​മ​ക​നാ​ണ്. ഭ​വി​ത​യാ​ണ് ഭാ​ര്യ. ദേ​വാം​ഗ്, ധ​ർ​വീ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.              

Tags:    
News Summary - Sudhi Balussery is also in front of the jury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.