കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപാസ് റോഡിൽനിന്ന് യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കുതിരവട്ടം നമ്പുറത്ത് മീത്തൽ സച്ചിൻ ഇമ്മാനുവൽ (28), വെള്ളിമാടുകുന്ന് മേലെ അമ്മോത്ത് പി. അർജുൻ, കൊമ്മേരി വടക്കേടത്ത് മീത്തൽ എ. അഭിലാഷ് (25), കോട്ടൂളി അരങ്ങോട്ടുപറമ്പ് എൻ. നിധിൻ (28) എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുൻവൈരാഗ്യത്തിൽ തടഞ്ഞുവെച്ച് കൈകൊണ്ടും ഹെൽമറ്റ് കൊണ്ടും മുഖത്തും തലക്കും അടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു. ആക്രമണം നടത്തിയശേഷം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
നിരവധി സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിൽ നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ജെ.എഫ്.സി.എം കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡിലേക്ക് മാറ്റി.
നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ് നാഥ്, പവിത്ര കുമാർ നെല്ലിയാട്ട്, ടി.സി. ബാബു, എ.എസ്.ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ. സജീവൻ, ഗിരീഷ് കുമാർ, പി.കെ. ബൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.