വേളം: മുന്‍ തലമുറ ത്യാഗം ചെയ്ത് നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും അപകടത്തിലായെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തീക്കുനി ശാഖ മുസ്ലിം ലീഗ് ഓഫിസ് ‘ഖാഇദെമില്ലത്ത് സെന്റര്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒരുമിച്ച് നിന്ന് ഭരണമാറ്റത്തിന് ശ്രമിക്കണം. കേരളത്തില്‍ സർക്കാർ നിഷ്ക്രിയമായ അവസ്ഥയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിറ്റ് നല്കി അധികാരത്തിലെത്തിയവര്‍ ജനങ്ങളെ അപഹസിക്കുകയാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
ടി. അഹമ്മദ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായി. പാറക്കല്‍ അബ്ദുല്ല, പി.കെ. ഫിറോസ്, ടി.ടി. ഉസ്മായീല്, പി. അമ്മത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.സി. മുജീബ് റഹ്മാൻ, കുന്നേത്ത് അഹമ്മദ് ഹാജി, മുന്നൂൽ മമ്മു ഹാജി, പുത്തൂർ മുഹമ്മദലി, വി. അബ്ദുറഹിമാൻ മാസ്റ്റർ, പി.കെ. ബഷീർ മാസ്റ്റർ, കുറുവങ്ങാട്ട് കുഞ്ഞബ്ദുല്ല, പി.പി. റഷീദ്, മുന്നൂൽ മുജീബ്, ബഷീര്‍, ടി.കെ മഹമൂദ് എന്നിവര്‍ സംസാരിച്ചു. രാവിലെ ജില്ലാ ലീഗ് കൗൺസിലർ മുന്നൂൽ മമ്മു ഹാജി പതാക ഉയർത്തി. കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. മുന്നുൽ മുജീബ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വനിത ലീഗ് ജന സെക്രട്ടറി അഡ്വ. നൂർബിന റഷീദ്, അസീം ചെമ്പ്ര, കെ.പി.സലീമ ടീച്ചർ, കെ. കെ. അന്ത്രു, ടി.കെ റഫീഖ്, വി.എം. ജമീല, റുഖിയ്യ ചെറുവറ്റ , മുബീന സമദ്, എ.കെ. അർഷദ് എന്നിവർ സംസാരിച്ചു. സുവനീർ പ്രകാശനം അഡ്വ. നൂർബീന നിർവഹിച്ചു. പഴകാല പ്രവർത്തകരെ ആദരിക്കൽ ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി. അമ്മത് മാസ്റ്റർ നിർവഹിച്ചു. സ്നേഹ സംഗമത്തിൽ ടി.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു.
കെ.സി ബാബു മാസ്റ്റർ, വി.കെ അബ്ദുല്ല, ടി.വി. മനോജൻ, മഠത്തിൽ ശ്രീധരൻ, കെ.പി. പവിത്രൻ മാസ്റ്റർ, രാഘവൻ കുനിയേൽ, യൂസഫ് പള്ളിയത്ത്, അൻവർ വടക്കയിൽ, സി.കെ. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.