കടലുണ്ടി: സാമൂഹികവിരുദ്ധ ശല്യം പതിവായ കടലുണ്ടി വാക്കടവ് മേഖലയിൽ പുതുതായി നഗ്ന മനുഷ്യനും! 29ന് പുലർച്ച മൂന്നരയോടടുത്ത സമയത്താണ് പരിസരത്തെ പല വീടുകളിലും സ്ഥാപിക്കപ്പെട്ട സി.സി.ടി.വി കാമറകളിൽ പൂർണനഗ്നനായ അപരിചിതൻ പതിഞ്ഞത്. വാക്കടവ്-റെയിൽവേ ഗേറ്റ് റോഡിലൂടെ നടക്കുകയാണിയാൾ.പ്രദേശത്തോ പരിസരങ്ങളിലോ ഉള്ളയാളല്ല. കൈകളിൽ സാധനസാമഗ്രികളൊന്നുമില്ല.
മറ്റാരുടെയും സാന്നിധ്യവും കാമറകളിൽ ഇല്ല. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തണമെന്ന് വാക്കടവ് െറസിഡൻറ്സ് അസോസിയേഷൻ ഫറോക്ക് പൊലീസിൽ പരാതി നൽകി.
മേഖലയിൽ കടൽത്തീരം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘവും പുറംനാട്ടുകാരും ശല്യമായി മാറിയിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടു മാസം മുമ്പ് പൊലീസിൽ നൽകിയ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.