ggggggggggf

സ്വർണ ഇടപാടിന് വിളിച്ചുവരുത്തി 10​ ലക്ഷം തട്ടി; ഒരാൾ അസ്​റ്റിൽ പൊലീസ്​ ചമഞ്ഞാണ്​ കവർച്ച സംഘത്തിന്‍റെ ഓപറേഷൻ കോഴിക്കോട്​: സ്വർണ ഇടപാടിനായി വ്യാപാരികളെ വിളിച്ചുവരുത്തിയശേഷം പൊലീസ്​ ചമഞ്ഞ്​ 10​ ലക്ഷം രൂപ തട്ടി​യെടുത്തു. കോഴിക്കോട്​ മാവൂർ റോഡിലെ സ്വകാര്യ മാളിലെ ലോഡ്ജിലാണ്​​ നാടകീയ കവർച്ച. പണം തട്ടിയ സംഘത്തിലെ ഒരാളെ നടക്കാവ്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു. കണ്ണൂർ പിലാത്തറ സ്വദേശി ഇഖ്​ബാലാണ്​ അറസ്റ്റിലായത്​. സംഘത്തിലുണ്ടായിരുന്ന നാലു​ പേർ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്​ച വൈകുന്നേരം മൂന്നോടെയാണ്​ സംഭവം. വളാഞ്ചേരി സ്വദേശികളാണ്​ എന്ന്​ പരിചയപ്പെടുത്തിയ സംഘമാണ്​ വ്യാപാരികളുമായി ഫോണിൽ ബന്ധപ്പെട്ടത്​. 25 ലക്ഷം രൂപയുടെ സ്വർണം കൈമാറാമെന്നും ഇതിൽ 10​ ലക്ഷം രൂപ റൊക്കമായും ബാക്കി രണ്ട്​ ഗഡുക്കളായും നൽകിയാൽ മതിയെന്ന ധാരണയിലാണ്​ ഇടപാടിന്​ വിളിച്ചുവരുത്തിയത്​. ഇതിന്‍റെ അടിസ്​ഥാനത്തിൽ പയ്യോളി സ്വദേശികൾ 10 ലക്ഷം രൂപയുമായി മാളിലെ ലോഡ്ജിൽ മുറിയെടുത്തു. കുറച്ചുസമയം കഴിഞ്ഞപ്പോൾ വളാഞ്ചേരിയിൽനിന്നുള്ള ആളാണെന്ന്​ പറഞ്ഞ്​ ഒരാൾ മുറിയിലെത്തി. പണം കൊണ്ടുവന്നിട്ടുണ്ടോ എന്ന്​ ചോദിക്കുന്നതിനിടയിൽ പെട്ടെന്ന്​ നാലു​ പേർ കൂടി മുറിയിലേക്കു​ കയറി. ഒരാൾ നടക്കാവ്​ സി.ഐയാണെന്നും മറ്റ്​ മൂന്നു പേർ ക്രൈംബ്രാഞ്ച്​ ഉദ്യോഗസ്ഥരാണെന്നും പരിചയപ്പെടുത്തി. പിടിയിലായ ഇഖ്​ബാലാണ്​ നടക്കാവ്​ സി.ഐ എന്ന്​ പരിചയപ്പെടുത്തിയത്​. എന്ത്​ ഇടപാടാണ്​ ഇവിടെ നടക്കുന്നത്​ എന്ന്​ ഇഖ്​ബാൽ ​ചോദിച്ചു. ഇതിനിടയിൽ ഒരാൾ പണമടങ്ങിയ ബാഗ്​ തട്ടിപ്പറിച്ച്​ ഓടി. ഇതു തടയാൻ ശ്രമിച്ച പയ്യോളിക്കാരായ വ്യാപാരികളെ മറ്റുള്ളവർ തടഞ്ഞുവെച്ചു. പണവുമായി ഓടിയ ആൾ മാളിന്​ മുകളിൽനിന്ന്​ ചാടി രക്ഷപ്പെട്ടു. പൊലീസ്​ എത്തുമ്പോഴേക്കും മറ്റ്​ രണ്ട്​ പേരും രക്ഷപ്പെട്ടു. പൊലീസ്​ എത്തി ഇഖ്​ബാലിനെ കീഴ്​പ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ടവർക്കായി പൊലീസ്​ വല വിരിച്ചിട്ടുണ്ട്​. ഇവരു​ടെ ഫോൺ സ്വിച്ച്​ ഓഫ്​ ആണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.