കോഴിക്കോട്: ബൈക്കുകളിലെത്തിയ സംഘം ഒരുകിലോയിലേറെ തൂക്കമുള്ള സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം സി.സി ടി.വി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. നാല് ബൈക്കുകളിലായി എട്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് നഗരമധ്യത്തിൽ വൻകവർച്ചയുണ്ടായത്. ബംഗാളിലെ വർധമാൻ സ്വദേശി റംസാൻ അലിയിൽനിന്ന് 1.2 കിലോഗ്രാം സ്വർണമാണ് കവർന്നത്. ലിങ്ക് റോഡിലെ സ്വർണ ഉരുക്കുശാലയിൽനിന്നും മാങ്കാവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു സ്വർണം.
റംസാൻ സഞ്ചരിച്ച ബൈക്കിനെ രാത്രി പത്തരയോടെ പിന്തുടർന്നെത്തിയ സംഘം പാളയം തളി ജൂബിലിഹാളിനു മുന്നിൽ തടഞ്ഞുനിർത്തുകയും, കഴുത്തിന് പിടിച്ച് തള്ളി ചവിട്ടി വീഴ്ത്തിയശേഷം പാൻറ്സിെൻറ കീശയിലുണ്ടായിരുന്ന സ്വർണം തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. റംസാൻ ബഹളംവെച്ചതോടെ സമീപ വാസികൾ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം എല്ലാ റോഡിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. രാത്രിതന്നെ നഗരത്തിലെ മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി അന്വേഷണം നടത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത കസബ പൊലീസ് ചൊവ്വാഴ്ച പരാതിക്കാരനുമായി സംഭവ സ്ഥലത്ത് പരിശോധന നടത്തി.
പ്രദേശെത്ത കട ഉടമകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും രാത്രി പത്തരയോടെയാണ് കവർച്ചയെന്നതിനാൽ ഇവർക്കാർക്കും ഇതുസംബന്ധിച്ച് ഒരറിവുമില്ല. തുടർന്ന് സ്ഥലത്തെ സി.സി ടി.വി കാമറ ദൃശ്യങ്ങളിൽനിന്നാണ് പൊലീസിന് സൂചനകൾ ലഭിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികൾ സഞ്ചരിച്ച ഒരു ബൈക്കിെൻറ നമ്പർ ഭാഗികമായി ലഭിച്ചിട്ടുണ്ടെന്നും കസബ സി.ഐ എൻ. പ്രജീഷ് പറഞ്ഞു. ഇവരുടെ സ്ഥാപനത്തിലെ മറ്റുജീവനക്കാരുെട ഉൾപ്പെടെ മൊഴികൾ രേഖപ്പെടുത്തും. സ്വർണം െകാണ്ടുപോകുന്ന വിവരം ആരെങ്കിലും മോഷണ സംഘത്തിന് ചോർത്തി നൽകുകയായിരുന്നോ എന്നെല്ലാം പരിശോധിക്കുന്നുണ്ട്. ടൗൺ അസി. കമീഷണർ പി. ബിജുരാജിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.