കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ജില്ലയിലെ കോളജുകളിൽ ബിരുദ പ്രവേശനത്തിന് ഇഷ്ട വിഷയങ്ങളിലും കോഴ്സുകളിലും പ്രവേശനം കിട്ടാൻ പ്രയാസം. ഇത്തവണ പ്ലസ് ടുവിന് മറ്റ് ജില്ലകളിലെേപാലെ കോഴിക്കോട്ടും മികച്ച വിജയമുണ്ടായിരുന്നു. 34,464 പേരാണ് ജില്ലയിൽ പ്ലസ് ടു ജയിച്ചത്. 5382 പേർക്ക് ഫുൾ എ പ്ലസുണ്ടായിരുന്നു. പ്ലസ് ടു ജയിച്ചവരിൽ ഭൂരിപക്ഷം പേരും ജില്ലയിലെ കോളജുകളിൽതെന്ന ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവരാണ്.
എന്നാൽ, കോഴിക്കോട്ടും സ്വാശ്രയ കോളജുകളിലാണ് സീറ്റ് കൂടുതലുള്ളത്. 59 സ്വാശ്രയ കോളജുകളിലായി 15,700 സീറ്റുകളാണുള്ളത്. ചില സ്വാശ്രയ കോളജുകളിൽ മുൻ വർഷങ്ങളിലും സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. അലോട്ട്മെൻറ് ലഭിച്ചാലും വിദ്യാർഥികൾ പ്രവേശനം നേടാൻ മടിക്കുകയാണ് പതിവ്. ക്ലാസുകൾക്കും മറ്റും ഗുണനിലവാരമില്ലാത്തതാണ് കാരണമായി പറയുന്നത്.
ജില്ലയിൽ സർക്കാർ, എയ്ഡഡ് കോളജുകളിലെ ബിരുദ സീറ്റുകൾ താരതമ്യേന കുറവാണ്. സ്വാശ്രയ കോളജുകളിൽ സീറ്റൊഴിഞ്ഞ് കിടക്കുേമ്പാഴും വൻ ഡിമാൻറാണ് സർക്കാർ, എയ്ഡഡ് കോളജുകളിൽ. എട്ട് എയ്ഡഡ് കോളജിൽ 3409, പത്ത് സർക്കാർ കോളജുകളിൽ 2580 സീറ്റും മാത്രമാണുള്ളത്. ഇത്തവണ 20 ശതമാനം ആനുപാതിക വർധനക്ക് ശേഷമുള്ള കണക്കാണിത്. കുടുതൽ സീറ്റുകൾ അനുവദിക്കാൻ സർക്കാറിനും സർവകലാശാലക്കും പരിമിതികളുണ്ട്. ബി.എസ്സി ഫിസിക്സ് അടക്കമുള്ള വിഭാഗം സീറ്റുകൾക്ക് കടുത്ത മത്സരമാണ്. ഏറ്റവും മിടുക്കർക്ക് പോലും ആഗ്രഹിച്ച കോളജുകളിൽ സീറ്റ് കിട്ടിയിട്ടില്ല. ചിലർ ഈ മാസം 13ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്ട്മെൻറിൽ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. സർക്കാർ പുതുതായി അനുവദിച്ച ന്യൂജനറേഷൻ കോഴ്സുകളും സീറ്റുകളും ഇത്തവണ അലോട്ട്മെൻറിൽ കാലിക്കറ്റ് സർവകലാശാല ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.