ഹാജിമാര്‍ക്കായി നോളജ് സിറ്റിയില്‍ ഹെല്‍പ് ഡെസ്‌ക്

കോഴിക്കോട്: 2024ലെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കായി എസ്.വൈ.എസ് താമരശ്ശേരി സോണിന്റെ ആഭിമുഖ്യത്തില്‍ മര്‍കസ് നോളജ് സിറ്റിയില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കായുള്ള ഗൈഡന്‍സ്, കൗണ്‍സലിങ്, പരിശീലനം, സംശയ നിവാരണം, റഫറന്‍സ് വിതരണം തുടങ്ങിയവയാണ് ഹെല്‍പ് ഡെസ്‌ക് വഴി നടത്തുന്നത്. അതോടൊപ്പം, വിദൂര ദിക്കുകളില്‍ നിന്നുള്ള ഹാജിമാര്‍ക്കായി മുസാഫിര്‍ ഖാന, ക്ലോക്ക് റൂം, റിഫ്രഷ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളും മര്‍കസ് നോളജ് സിറ്റിയിലെ ഹജ്ജ് ഹെല്‍പ് ഡെസ്‌കില്‍ ഒരുക്കുന്നുണ്ട്.

+91 6235 600 600 എന്ന നമ്പറില്‍ ഹെല്‍പ് ലൈനും പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം. ഹജ്ജ് ഫിഖ്ഹ് കോര്‍ണറും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും സംഘടാകര്‍ അറിയിച്ചു.

മര്‍കസ് നോളജ് സിറ്റി സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ഇബ്ഹാറീം സഖാഫി താത്തൂര്‍, അബ്ദുല്‍ മജീദ് സഖാഫി സി കെ, ഉനൈസ് സഖാഫി കാന്തപുരം, നൗഫല്‍ സഖാഫി നൂറാംതോട്, ശറഫുദ്ദീന്‍ കളപ്പുറം എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Hajj help desk in knowledge city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.