കോഴിക്കോട്: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികെളയൊന്നും താൽപര്യമില്ലാത്തവർക്ക് വോട്ടുചെയ്യാനുള്ളതാണ് 'നോട്ട'. ജില്ലയിൽ നോട്ടയത്ര ചെറിയ ആളല്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. പോൾ െചയ്തതിെൻറ അരശതമാനത്തിലധികം വോട്ടുവരെയാണ് നോട്ട ചിലയിടത്ത് നേടിയത്. കോഴിക്കോട് സൗത്തിലാണ് 0.51ശതമാനം വോട്ടുനേടിയത്.
വോട്ടുകളുടെ എണ്ണം നോക്കുേമ്പാൾ എലത്തൂരാണ് ഏറ്റവും മുന്നിൽ. ഇവിടെ 984 വോട്ടാണ് നോട്ടക്കുള്ളത്. കുറ്റ്യാടി മണ്ഡലത്തിലെ ഭൂരിപക്ഷത്തിെൻറ രണ്ടിരട്ടിയിേയാളമാണിത്. കുന്ദമംഗലവും ബേപ്പൂരുമാണ് തൊട്ടുപിന്നിലുള്ളത്. ഇവിടങ്ങളിൽ യഥാക്രമം 864ഉം 621ഉം വോട്ടാണ് നോട്ടക്ക് ലഭിച്ചത്.
ഏറ്റവും കുറവ് െകാടുവള്ളിയിലാണ്. ഇവിടെ 269 പേരാണ് പിന്തുണച്ചത്. ഒരിടത്തുപോലും നോട്ടക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചിട്ടില്ല. എട്ടും പത്തും പേർ മത്സരിച്ചിടത്ത് നാലും അഞ്ചും സ്ഥാനമാണ് നോട്ടക്കുള്ളത്. അപരന്മാരും സ്വതന്ത്ര സ്ഥാനാർഥികളുമാണ് പലയിടത്തും പിന്നിലായത്.
പോസ്റ്റൽ വോട്ടുകളിലും നോട്ടക്ക് സ്വതന്ത്ര സ്ഥാനാർഥിേളക്കാൾ മുന്നേറ്റമുണ്ട്. ബാലുശ്ശേരിയിൽ 34ഉം എലത്തൂരിൽ 24ഉം പോസ്റ്റൽ വോട്ടാണ് നോട്ടക്ക് ലഭിച്ചത്.
കുന്ദമംഗലം -864, കുറ്റ്യാടി -296, തിരുവമ്പാടി -419, പേരാമ്പ്ര -458, ബാലുശ്ശേരി -431, ബേപ്പൂർ -621, എലത്തൂർ -984, നാദാപുരം -316, കോഴിക്കോട് നോർത്ത് -516, കോഴിക്കോട് സൗത്ത് -603, കൊടുവള്ളി -269, വടകര -353, കൊയിലാണ്ടി 492.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.