കോഴിക്കോട്: മലയാളി വിഭവങ്ങളിൽ പ്രിയപ്പെട്ട കോഴിക്കോടൻ ഹൽവ നൽകിയാണ് മിഠായിത്തെരുവിൽ കലോത്സവത്തിന്റെ വെൽഫെയർ കമ്മിറ്റി പൊതുജനങ്ങളെ വരവേറ്റത്. അഞ്ചു ക്വിന്റൽ ഹൽവ കേരള ഉർദു സെന്ററിൽനിന്ന് ചെറുകഷ്ണങ്ങളാക്കിയാണ് വിതരണത്തിന് തയാറാക്കിയത്. നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു. ‘ലഹരിയല്ല ലഹരി, കലയാണ് ലഹരി’ എന്ന പ്രമേയവുമായി ലഹരിവിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉർദു സ്പെഷൽ ഓഫിസർ കെ.പി. സുനിൽ കുമാർ, എ. രാജീവൻ, എം. ഹുസൈൻ, സി.എം. ലത്തീഫ്, ടി. അസീസ്, ടി. അബ്ദുൽ റഷീദ്, സലാം മലയമ്മ, സത്താർ അരയങ്കോട്, അബൂബക്കർ മായനാട്, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപ്പാക്കിൽ, ഷഹ്സാദ്, കോയ മലയമ്മ എന്നിവർ സംസാരിച്ചു. വെൽഫെയർ കമ്മിറ്റി കൺവീനർ കെ.പി. സുരേഷ് സ്വാഗതവും റഫീഖ് മായനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.